ബസ് കനാലിലേക്ക് മറിഞ്ഞു; 9 പേർ മരിച്ചു

India News

ആന്ധ്രാപ്രദേശ് : ബസ് കനാലിലേക്ക് മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം. വെസ്റ്റ് ഗോദാവരി ജില്ലയിൽ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് റോഡിൽ നിന്ന് തെന്നി കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

അശ്വറൊപേട്ടയിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്നു ബസ്സിൽ 47 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

രക്ഷാപ്രവർത്തനം തുടരുകയാണ്.