മുഖ്യമന്ത്രിയും വിദ്യാഭ്യസ മന്ത്രിയും കണക്കുകൾ കൊണ്ട് വിദ്യാർത്ഥികളെ കബളിപ്പിക്കരുത് : വെൽഫെയർ പാർട്ടി

Education Keralam News Politics

അങ്ങാടിപ്പുറം: ‘പ്ലസ് വൺ മലപ്പുറത്തെ കുട്ടികൾ എങ്ങനെ പഠിക്കും? അധികാരികളേ , ഞങ്ങളുടെ കുട്ടികൾക്കും പഠിക്കണം’ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പഞ്ചായത്ത് കേന്ദ്രങ്ങൾ അവകാശപ്പോര് സംഘടിപ്പിച്ചു. അവകാശപ്പോരിൻ്റെ
ഭാഗമായി വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി തിരൂർക്കാട് പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു.

പ്രതിഷേധ തെരുവ് ക്ലാസ്സ് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും വിദ്യാഭ്യസ മന്ത്രിയും കണക്കുകൾ കൊണ്ട് വിദ്യാർത്ഥികളെ കബളിപ്പിക്കരുതെന്നും ഇടതും വലതും ഭരണകൂടങ്ങൾ ജില്ലയോട് കാണിച്ച വിവേചനത്തിൻ്റെ ദുരന്തമാണ് ഇന്ന് ജില്ലയിൽ വിദ്യാർഥികളും രക്ഷിതാക്കളും അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ രീതിയിൽ നിന്നും മാറണമെങ്കിൽ ജില്ലയിൽ പുതിയ ബാച്ച് അനുവദിക്കാൻ പിണറായി സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് സെയ്താലി വലമ്പൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് തിരൂർക്കാട് മുഖ്യപ്രഭാഷണംനടത്തി നസീമ മദാരി, ഹൻസബ് ,ഇഖ്ബാൽ , മനാഫ് തോട്ടോളി, അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ഫസൽ പെരുക്കാടൻ സ്വാഗതവും, ഫ്രറ്റേണിറ്റി മൂവ്മെൻറ് മണ്ഡലം കമ്മിറ്റി അംഗം അമീൻ തിരൂർക്കാട് നന്ദിയും പറഞ്ഞു.