പെൻഷൻ തുക തട്ടിപ്പ് : യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുത്തു.

Crime Local News

ചങ്ങരംകുളം : മരിച്ചയാളുടെ പേരിലെത്തിയ
സാമൂഹ്യപെൻഷൻ തുക തട്ടിയെടുത്തെന്ന ആരോപണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ആലങ്കോട് പഞ്ചായത്ത് അംഗവുമായ ഹക്കീം പെരുമുക്കിനെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ചങ്ങരംകുളം സർവീസ് സഹകരണ ബേങ്ക് സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് സ്വദേശി പെരിഞ്ചേരിയിൽ അബ്ദുള്ള എന്നയാളുടെ പേരിലുള്ള സാമൂഹ്യക്ഷേമ പെൻഷനാണ് ഹക്കീം പെരുമുക്ക് തട്ടിയെടുത്തത് എന്ന് കഴിഞ്ഞ ദിവസം സി പി എം പെരുമുക്ക് പ്രാദേശിക നേതൃത്വം ആരോപണവുമായി രംഗത്ത് വന്നിരുന്നു. ബേങ്ക് കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി പി എം ആവിശ്യപെട്ടിരുന്നു. ഈ ആരോപണത്തിന്റെ സാഹചര്യത്തിലാണ് ബേങ്ക് സെക്രട്ടറി ചങ്ങരംകുളം പോലീസിൽ പരാതി നൽകിയത്. 2019 ഡിസംബർ മുതൽ 2020 വരെയുള്ള 9 മാസത്തെ പെൻഷനാണ് ഹക്കീം തട്ടിയെടുത്തതായി സി പി എം ആരോപിച്ചത്.