മലപ്പുറം അഗ്നിരക്ഷാ സേനക്ക് ഇനി പെൺകരുത്തും

Breaking Keralam Local News

മലപ്പുറം:മലപ്പുറം അഗ്നി രക്ഷാ നിലയത്തിൽ സംസ്ഥാനത്തെ ആദ്യ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബാച്ചിലെ അഞ്ചു വനിത അഗ്നി രക്ഷാസേന അംഗങ്ങൾ നിയമിതരായി.സംസ്ഥാനത്തെ എല്ലാ ജില്ലാ അഗ്നി രക്ഷാ നിലയത്തിനു കീഴിലും വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ ജോലിയിൽ പ്രവേശിച്ചു.വിയ്യൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്സ് അക്കാഡമിയിൽ
ആറു മാസത്തെ ഫയർ ഫൈറ്റിങ്,സ്‌ക്യൂബ ഡൈവിംഗ്,നീന്തൽ,റോപ്പ് റെസ്ക്യൂ, മൗണ്ടൈനീയറിങ് തുടങ്ങിയ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ നിലമ്പൂർ സ്വദേശിനി എസ് അനു,അരീക്കോട് സ്വദേശിനി എം അനുശ്രീ,മൂന്നിയൂർ സ്വദേശിനി പി പി വിജി,വേങ്ങര സ്വദേശിനി ടി പി ഹരിത,എടക്കര പാലേമാട് സ്വദേശിനി ശ്രുതി പി രാജു എന്നീ വനിതകൾക്കാണ് മലപ്പുറം സ്റ്റേഷനിൽ നിയമനം ലഭിച്ചത്.ഇവർക്ക് ആദ്യ ആറു മാസക്കാലം നിലയ പരിശീലനമാണ്.