കുവൈത്തില്‍ അനധികൃത താമസക്കാരായ പ്രവാസികളെ കണ്ടെത്താൻ വ്യാപക പരിശോധന ; നിരവധി പ്രവാസികള്‍ അറസ്റ്റിൽ

Crime International News Pravasi

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകള്‍ പുരോഗമിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ദിവസം ഹവല്ലിയിലും അഹ്‍മദി ഏരിയയിലും നടത്തിയ പരിശോധനകളില്‍ 32 പ്രവാസികളാണ് അറസ്റ്റിലായത്.

ഗാര്‍ഹിക തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്‍തിരുന്ന മൂന്ന് ഓഫീസുകള്‍ റെയ്ഡ് ചെയ്‍ത് പൂട്ടിച്ചു. ഇവിടെ നിന്ന് പിടിയിലായവരില്‍ ഏഷ്യക്കാരും അറബ് വംശജരുമുണ്ടെന്നാണ് അധികൃതര്‍ നൽകുന്ന വിശദീകരണം. താമസ നിയമ ലംഘകരും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരും അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടുന്നു. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.