വിവാഹമോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ച്‌ ഗായിക വൈക്കം വിജയലക്ഷ്മി

Keralam News

മലയാളികളുടെ പ്രിയപ്പെട്ട ഗായിക ഗായിക വൈക്കം വിജയലക്ഷ്മി വിവാഹമോചിതയായി. ശരിയാവില്ലെന്ന് മനസിലായിത്തന്നെയാണ് പിരിയുന്നതെന്നും ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നും വിജയലക്ഷ്മി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

2018 ഒക്ടോബര്‍ 22നായിരുന്നു മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും തമ്മിലുള്ള വിവാഹം . വിവാഹത്തിന് ശേഷം ഒരു വര്‍ഷം മാത്രമാണ് ഒരുമിച്ച്‌ താസമിച്ചതെന്നും മൂന്ന് വര്‍ഷമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും ഗായിക പറയുന്നു.

വിഷമങ്ങള്‍ കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വരുമെന്നും എപ്പോഴും പിരിയാം പിരിയാം എന്ന് പറഞ്ഞുകൊണ്ടിരുന്നുവെന്നും വിജയ ലക്ഷ്മി പറഞ്ഞു. കൗണ്‍സിലിംഗ് ഒക്കെ ചെയ്തെങ്കിലും ഫലം കണ്ടില്ല. അങ്ങനെയാണ് പിരിയാമെന്ന് തീരുമാനിച്ചത്.

ഒരുമിച്ചുള്ള ജീവിതം അസഹനീയമായപ്പോഴാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ മറക്കുന്നതെന്നും വിജയലക്ഷ്മി പറഞ്ഞു.