ചരക്ക് ലോറി സ്‌കൂട്ടറിലിടിച്ച് വ്യാപാരി മരിച്ചു.

Keralam News

മലപ്പുറം: ചേളാരി ചെട്ടിപ്പടി റോഡില്‍ തയ്യിലക്കടവില്‍ ചരക്ക് ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു.
ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്.ചെനക്കലങ്ങാടി മലയില്‍ വീട്ടില്‍ പി .പി അഹമ്മദ് ഷെരീഫ് എന്ന ആലിക്കോയ( 57) ആണ് മരിച്ചത്.

ചെന്നൈയില്‍ വ്യാപാരിയായിരുന്നു.ഭാര്യ: സൈനബ. മക്കള്‍: ഫായിസ് (കുവൈത്ത്)., റഫീഖ്, സംഷീന , തസ് ലീന , സുഹൈല .
മരുമക്കള്‍ : ജസ്‌ ല, ശിഫാന, മുഹമ്മദ് ഷാഫി കൊളപ്പുറം, ഉസ്മാന്‍ കൂമണ്ണ, അസ് ലം കുറിയോടം. മൃതദേഹം തിരുരങ്ങാടി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാത്രി തേഞ്ഞിപ്പലം കിഴക്കെ ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി.