ലക്ഷദ്വീപിൽ സ്‌കൂളുകൾക്ക് വെള്ളിയാഴ്ചയുള്ള അവധി മാറ്റി ; പ്രതിഷേധം

News Politics

ലക്ഷദ്വീപ് : ലക്ഷദ്വീപിനെതിരെയുള്ള സർക്കാർ നടപടികൾ തുടരുന്നു. ഇത്തവണ പൊതു വിദ്യാഭ്യാസ വകുപ്പാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌കൂളുകൾക്ക് വെള്ളിയാഴ്ചയുള്ള അവധി മാറ്റി ഞായറാഴ്ച്ചയാക്കിയാണ് ഉത്തരവ്. കൂടാതെ ക്ലാസ് സമയവും മാറ്റിയിട്ടുണ്ട്.

ഇത്രയും കാലം വെള്ളിയാഴ്ചയായിരുന്നു ലക്ഷദ്വീപിൽ സ്‌കൂളുകൾക്ക് അവധി. സ്‌കൂൾ അവധി ഞായറാഴ്ചയാക്കിയത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്.

ബീഫ് നിരോധനം, സ്‌കൂളുകളിൽ മാംസ ഭക്ഷണ നിരോധനം എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ പരിഷ്‌കാരം. നേരത്തെ മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വേണമെന്ന വിവാദ ഉത്തരവും പുറത്തിറക്കിയിരുന്നു.

ലക്ഷദ്വീപിൽ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ ഉത്തരവ്.