പ്രഭാത സവാരിയ്ക്കിറങ്ങിയ യുവാവിന്റെ മൃതദേഹം വേമ്പനാട്ട് കായലിൽ കണ്ടെത്തി

Keralam News

ചേര്‍ത്തല : പ്രഭാത സവാരിക്കിറങ്ങിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീര്‍മുക്കം കട്ടച്ചിറ വാഴപ്പള്ളി പ്രസന്നന്റെ മകന്‍ വി.പി.പ്രവീണി (30)നെയാണ് തണ്ണീര്‍മുക്കം ബണ്ടിന് സമീപം വേമ്പനാട്ട് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചേര്‍ത്തല സ്വകാര്യ കമ്പനി ജീവനക്കാരനായ പ്രവീണ്‍ ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നും നടക്കാനിറങ്ങിയതാണ്. വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കള്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രവീണിന്റെ മൃതദേഹം കണ്ടെത്തിയത്.