മണ്ണാർകാട് ജനവാസ മേഖലയിൽ പുലിയിറങ്ങി

Keralam News

മണ്ണാർകാട് : തത്തേങ്ങലത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങിയെന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്. പരാതിയെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും പുലിയെ പിടിക്കാനായി കൂട് സ്ഥാപിക്കാൻ നടപടി തുടങ്ങിയതായി അറിയിക്കുകയും ചെയ്തു.

നാട്ടിൽ രണ്ട് മാസത്തിലേറെയായി പുലിയിറങ്ങാൻ തുടങ്ങിയിട്ടെന്നാണ് നാട്ടുകാരുടെ ആരോപണം. പത്തിലേറെ ആടുകളെയാണ് ഈ കാലയളവിൽ നഷ്ടമായത്.

പുലിയെ കണ്ടെത്താൻ വിശദമായ പരിശോധന ആരംഭിച്ചതായി വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.