പാനൂസ ആഘോഷങ്ങൾക്ക് തുടക്കമായി

Breaking Entertainment Local News Religion

പൊന്നാനി : ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പൊന്നാനി വലിയ ജുമുഅത്ത് മസ്ജിദിൽ റോഡിൽ മൂന്നാമത് പാനൂസ ആഘോഷങ്ങൾക്ക് തുടക്കമായി. പൊന്നാനിയുടെ പൗരാണിക സംസ്ക്കാരത്തിൻ്റെ വിനിമയവും ശോചനീയമായ പൊന്നാനി നഗരത്തിലെ കച്ചവടങ്ങളെ തിരിച്ച് പിടിക്കലുമാണ് പാനൂസ ആഘോഷം ലക്ഷ്യമിടുന്നത്.
പണ്ടുകാലത്ത് പൊന്നാനിയിലെ ഓരോ വീടുകളിലും പ്രതീക്ഷയുടെ പ്രത്യാശയുടെ പ്രതീകമായി പാനൂസകൾ തൂങ്ങി കിടന്നിരുന്നു. യാന്ത്രിക യുഗത്തിൽ നിന്ന് മാറ്റി നിർത്തി ചേർത്തുപിടിക്കലിൻ്റെയും കൂട്ടി ചേർക്കലിൻ്റെയും ഒരുമയുടെയും സന്ദേശമാണ് പാനൂസ നൽകുന്നത്.
പാനൂസ ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങായി വലിയപള്ളി പരിസരത്ത് പാനൂസകൾ തൂക്കി ദീപാലകൃതമാക്കി. തുടർന്ന് ഏപ്രിൽ ഒമ്പതിന് പകൽ പത്ത് മണിക്ക് അനുബന്ധപരിപാടിയായി മെഹന്തി ഫെസ്റ്റ് എം. ഐ യു.പി സ്കൂളിൽ സംഘടിപ്പിക്കും. പൊന്നാനി പലഹാരങ്ങളുടെ വിപണനവും മുത്താഴവെടിയും ഇതിനോടനുബന്ധിച്ച് അരങ്ങേറും. സമാപനം ഏപ്രിൽ 12 ന് രാത്രി 8 മണിക്ക് എം. ഐ. യു.പി യുടെ കോർട്ട് പരിസരം ജെ എം റോഡിൽ സൂഫി ഗായകനായ ജാഫർ ആഷിക്കിൻ്റെ ഇഷ്ക്കി സുഫിയാന കവാലിരാവ്
നടക്കും.ക്രിയേററീവ് സർക്കിൾ പൊന്നാനി ടൗൺ സമിതിയാണ് സംഘാടനം.പ്രൊഫ: ഇമ്പിച്ചിക്കോയ തങ്ങൾ, ആർട്ടിസ്റ്റ് താജ് ബക്കർ ,നാടക പ്രവർത്തകനായ ഹബീബ് സർഗ്ഗം, പൊന്നാനിയിലെ സാംസ്കാരിക പ്രവർത്തകരായ അബദുൾ കലാം, സലാം ഒളാട്ടയിൽ, അഡ്വ : സുഹൈൽ അബ്ദുല്ല, ബാബു താണിക്കാട്, ഷഫീക്ക് അമ്പലത്തു വീട്, പി.വി ഫാറൂഖ്, ഫിറോസ് സർഗ്ഗം ജവാദ് പൊന്നാനി, സലീന ടീച്ചർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു