കാലാവസ്ഥാ വ്യതിയാനം ; ആറ് സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ് ആഞ്ഞ് വീശി

International News

അമേരിക്ക : അമേരിക്കയിലെ കെന്‍റക്കിയില്‍കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നൂറോളം പേര്‍ മരിച്ചതായി പറയുന്നു. സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ ചുഴലിക്കാറ്റാണ് വീശിയടിച്ചത്. മരണ സംഖ്യ ഇനിയും കൂടുകയാണ് . പ്രദേശത്തെ വൈദ്യുതി ജല വിതരണം സംവിധാനങ്ങള്‍ തകര്‍ന്നു. കെന്‍റക്കി ജില്ലാ ജഡ്ജി ബ്രയാൻ ക്രിക്ക് (43), മക്ലീൻ, മുഹ്‌ലെൻബെർഗ് കൗണ്ടികളിൽ സേവനമനുഷ്ഠിച്ച വിവാഹിതനായ മൂന്ന് കുട്ടികളുടെ പിതാവും കൊടുങ്കാറ്റിൽ മരണപെട്ടതായി സ്ഥിരീകരിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് ചുഴലിക്കാറ്റിന് കാരണെന്നാണ് അറിയപ്പെട്ടത് .

കെന്‍റക്കിയുടെ വിദൂര പടിഞ്ഞാറൻ ഭാഗത്തുള്ള 10,000-ത്തോളം ആളുകൾ താമസിക്കുന്ന മെയ്ഫീൽഡ് പട്ടണമാണ് നാശത്തിന്‍റെ പ്രഭവകേന്ദ്രം. ബ്ലൂഗ്രാസ് സ്റ്റേറ്റ് ഇല്ലിനോയിസ്, മിസൗറി, ടെന്നസി എന്നിവയാണ് പങ്കിടുന്ന സ്ഥാലം . കെന്‍റക്കില്‍ മാത്രം 80 ലധികം പേര്‍ മരിച്ചു. ഇതില്‍ 76 പേര്‍ ലൂയിസ്‌വില്ലെ പ്രദേശത്തുള്ളവരാണ് . മരിച്ചവരില്‍ പലരും മെയ്ഫീൽഡിലെ മെഴുകുതിരി ഫാക്ടറിയിലെ തൊഴിലാളികലാണെന്നാണ് ഗവർണർ ആൻഡി ബെഷിയർ പറഞ്ഞത് .

അവശിഷ്ടങ്ങൾക്കടിയിൽ രക്ഷപ്പെട്ടവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്ലെന്ന് അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും പ്രദേശവാസികളും നാശനഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. വെള്ളിയാഴ്ച രാത്രി യുഎസ് മിഡ്‌വെസ്‌റ്റ്, സൗത്ത് എന്നിവയിലൂടെ 200 മൈൽ (320 കിലോമീറ്റർ) വേഗതയില്‍ വീശിയടിച്ച കാറ്റില്‍ കെന്‍റക്കിയിൽ 100 പേർ കൊല്ലപ്പെട്ടതായി കാണുന്നു . ടെന്നസിയിലെ 70,000-ത്തിലധികം വീടുകളിൽ ആളുകൾക്ക് വൈദ്യുതിയില്ല.