വൈക്കത്ത് പൂച്ചക്കുഞ്ഞിനെ അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചെന്ന് പരാതി

Crime Keralam News

വൈക്കം: .പൂച്ചക്കുഞ്ഞിനെ അയൽവാസി എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചെന്ന് പരാതി. തലയാഴം പാരണത്ര പി കെ രാജനാണ് തന്റെ പൂച്ചക്കുഞ്ഞിനെ അയല്‍വാസി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചെന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഗുരുതരമായി പരിക്കേറ്റ പൂച്ചയ്ക്ക് കോടിമതയിലെ മൃഗാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.

ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. അയൽവീട്ടിൽ നിന്ന് പടക്കം പൊട്ടുന്ന ശബ്ദവും പൂച്ചയുടെ നിലവിളിയും ഒരുമിച്ച് കേട്ടെന്നും വയറ്റിൽ ഗുരുതര പേരുമായി പൂച്ച ഓടിയെത്തിയെന്നും രാജൻ വ്യക്തമാക്കി.

എക്‌സ് റേ എടുത്ത ശേഷം തുടര്‍ ചികിത്സ നല്‍കുമെന്ന രാജൻ പറഞ്ഞു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കാറുള്ള രാജനും കുടുംബവും അഞ്ച് പൂച്ചകളെ വീട്ടിൽ വളർത്തുന്നുമുണ്ട്.