സിനിമ സംവിധാനം ചെയ്യുമെന്ന് മമ്മൂട്ടി

Breaking Entertainment Keralam News

താന്‍ ഒരു സിനിമ സംവിധാനംചെയ്യുമെന്ന് നാടന്‍ മമ്മൂട്ടി. 70പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടി തന്റെ ഈ ആഗ്രഹം പറഞ്ഞത് പക്ഷെ ഏറെ മുമ്പാണ്. 29 വര്‍ഷം മുമ്പ് വിദേശ ചാനലിന് വേണ്ടി മാധ്യമപ്രവര്‍ത്തക ജിന കോള്‍മാന്‍ നടത്തിയ അഭിമുഖത്തിലാണ് മമ്മൂട്ടി തന്റെ ഈ ആഗ്രഹം പറഞ്ഞത്.

1992ല്‍ ഖത്തര്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്ത അഭിമുഖം അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഏ.വി.എം ഉണ്ണിയാണ് തന്റെ യൂ ട്യൂബ് ചാനലിലൂടെ ഈ അഭിമുഖം പുറത്തുവിട്ടത്. ‘സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട് പക്ഷേ എനിക്ക് ഇപ്പോഴും പേടിയാണ്. ഒരു സിനിമ ചെയ്യാന്‍ ആവശ്യമായ മാനസികാവസ്ഥയിലല്ല ഞാന്‍, അതിന് വേണ്ട അനുഭവസമ്പത്ത് എനിക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സിനിമയോട് ഗുഡ് ബൈ പറയും മുമ്പ് തീര്‍ച്ചയായും ഒരു സിനിമ സംവിധാനം ചെയ്യുമെന്നാണ് മമ്മൂട്ടി പറയുന്നത്.