പര്‍ദ ധരിച്ചുവന്ന 21കാരി അടിവസ്ത്രത്തിനുള്ളില്‍കടത്തിയത് അര ലക്ഷം രൂപക്കുവേണ്ടി

Local News

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്തവളം വഴി പര്‍ദ ധരിച്ചുവന്ന 21കാരി അടിവസ്ത്രത്തിനുള്ളില്‍ കടത്തിയത് അരലക്ഷം രൂപക്കുവേണ്ടി. ഭര്‍ത്താവിനൊപ്പം യുവതി സ്വര്‍ണം കടത്താന്‍ തെയ്യാറായത് കുടുംബസമേതം എത്തുന്ന യാത്രക്കാര്‍ക്ക് നല്‍കുന്ന സവിശേഷ പരിഗണന ലഭിക്കുമെന്നു പറഞ്ഞതിനാല്‍. മലാശയത്തില്‍ സ്വര്‍ണം കടത്തിയ ഭര്‍ത്താവ് പിടിയിലായത്.പിടിയിലായ ഭാര്യയുടെ മൊഴിപ്രകാരം കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.25 കോടിയുടെ 2.276 കിലോഗ്രാം സ്വര്‍ണ മിശ്രിതവുമായി യുവദമ്പതികളെ കോഴിക്കോട് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.

ഞായറാഴ്ച രാത്രി ജിദ്ദയില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ വഴിക്കടവ് മരുത സ്വദേശികളായ പുത്തന്‍പീടിക അമീര്‍മോന്‍ (35), ഭാര്യ പറമ്പന്‍ സഫ്‌ന (21) എന്നിവരില്‍ നിന്നാണ് സ്വര്‍ണമിശ്രിതം പിടികൂടിയത്. അമീര്‍ തന്റെ ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സൂളുകളായി 1,172 ഗ്രാമും സഫ്‌ന തന്റെ അടിവസ്ത്രത്തിനുള്ളില്‍ 1,104 ഗ്രാം സ്വര്‍ണവുമാണ് കടത്തിയത്. കള്ളക്കടത്ത് സംഘം രണ്ടുപേര്‍ക്കും 50,000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ദമ്പതികള്‍ക്കൊപ്പം ഇവരുടെ കുട്ടിയുമുണ്ടായിരുന്നു. കുടുംബസമേതമെത്തുന്ന യാത്രക്കാര്‍ക്ക് നല്‍കുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വര്‍ണം കടത്താനാണ് ഇവര്‍ ശ്രമിച്ചത്. സഫ്‌നയെ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണമിശ്രിതം അടങ്ങിയ പാക്കറ്റ് ലഭിച്ചതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് അമീര്‍മോനും കുറ്റം സമ്മതിച്ചത്. ചോദ്യംചെയ്യലില്‍ ഭയന്നതോടെയാണു ഭര്‍ത്താവിന്റെ കയ്യിലും സ്വര്‍ണമുണ്ടെന്നു യുവതി പറഞ്ഞത്. ആദ്യം ഭര്‍ത്താവ് ഒളിപ്പിച്ച സ്വര്‍ണം ക്‌സ്റ്റംസ് കണ്ടെത്തിയിരുന്നില്ല.
അസിസ്റ്റന്റ് കമ്മിഷണര്‍മാരായ രവീന്ദ്ര വി.കെനി, കെ.കെ.പ്രവീണ്‍കുമാര്‍, എം.ചെഞ്ചുരാമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കള്ളക്കടത്ത് പിടികൂടിയത്.സഫ്‌നയെ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണമിശ്രിതം അടങ്ങിയ പാക്കറ്റ് ലഭിച്ചതിനാല്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അമീര്‍മോന്‍ താനും സ്വര്‍ണം ഒളിപ്പിച്ചു വച്ചു കൊണ്ടുവന്നിട്ടുണ്ടെന്നു ഉദ്യോഗസ്ഥരോട് സമ്മതിച്ചത്.