പതിമൂന്നുകാരനെ ലഹരി നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ

Crime Local News

തിരൂർ: പതിമൂന്നുകാരനെ ലഹരി നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ.വിദ്യാർത്ഥിയായ പതിമൂന്നുകാരന് സിഗരറ്റും മിഠായിയും നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ.തിരൂർ പൂക്കയിൽ സ്വദേശി വെള്ളാടത്ത് കറുകയിൽ റിയാസ്(32)നെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം പ്രതി അയൽവാസിയായ ആൺകുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി സിഗരറ്റും മിഠായികളും നൽകി പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ രക്ഷിതാക്കൾ വിവരമറിഞ്ഞ് പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ തിരൂർ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ് കുമാർ എ.എസ്.ഐ ഹൈമവതി സി.പി.ഒ മാരായ ദിൽജിത്ത് ധനീഷ് കുമാർ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.