പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ തമിഴ്നാട് സ്വദേശി പിടിയിൽ

Crime Local News

തിരൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അടുപ്പം കാണിച്ച് വിവാഹം കഴിക്കാം എന്നു പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ച കേസിൽ തമിഴ്നാട് നാഗപട്ടണം സ്വദേശി സ്റ്റീഫൻ എന്ന ശ്രീബൺകുമാർ(22) നെ തിരൂർ സി.ഐ ജിജോ.എം.ജെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. കഴിഞ്ഞയാഴ്ച പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തിരൂർ പോലീസ് സംഘം തമിഴ്നാട്ടിൽ അന്വേഷണം നടത്തി പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിൽ കഴിഞ്ഞവർഷം യുവാവ് ലൈംഗിക പീഡനത്തിനിരയാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ട്രെയിനിൽ വെച്ച് കഴിഞ്ഞവർഷം പെൺകുട്ടിയെയും കുടുംബത്തെയും പരിചയപ്പെട്ട യുവാവ് ഇൻസ്റ്റഗ്രാം മുഖാന്തിരം അടുപ്പം കൂടുകയായിരുന്നു. തിരൂർ എസ്.ഐ പ്രദീപ് കുമാർ സീനിയർ സിപിഒ സരിത, സിപി ഓ മാരായ വിവേക്, അക്ബർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.