സ്‌കൂള്‍ അസംബ്ലിയില്‍ വരിനില്‍ക്കുമ്പോള്‍ശരീരത്തിൽ വന്നു സ്പര്‍ശിക്കും.അധ്യാപകനെതിരെ പോക്‌സോ കേസ്പരാതിപ്പെട്ടിയില്‍വന്നത് 16ഓളം പരാതികള്‍

Crime Local News

മലപ്പുറം: സ്‌കൂള്‍ അസംബ്ലിയില്‍ വരിനില്‍ക്കുമ്പോള്‍ ശരീരത്തിവന്നു സ്പര്‍ശിക്കും. വഴിയില്‍കാണുമ്പോഴും തലോടല്‍. മലപ്പുറം കരുളായി ഗവ. യു.പി. സ്‌കൂള്‍ അധ്യാപകനെതിരെ പോക്‌സോ കേസ്. അധ്യാപകനെതിരെ പരാതിപ്പെട്ടിയില്‍വന്നത് 16ഓളം പരാതികളെന്ന് സ്‌കൂള്‍ അധികൃതര്‍. പോലീസ് അറിഞ്ഞത് അഞ്ചുപരാതികള്‍. നിലവില്‍ കേസെടുത്തത് ഒരു പരാതിയില്‍. വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് അധ്യാപകനെതിരെ പൂക്കോട്ടുംപാടം പോലീസാണ് കേസെടുത്തത്.

കരുളായി പുള്ളിയില്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ അറബി അധ്യാപകന്‍ നൗഷര്‍ഖാന്‍ എതിരെയാണ് പൂക്കോട്ടുംപാടം പോലീസ് കേസെടുത്തത്. ഒരു വിദ്യാര്‍ത്ഥിയുടെ മൊഴി പ്രകാരമാണ് കേസ്. ഈ അധ്യാപകന്‍ ഇതിനു മുന്നേയും ഇത്തരത്തില്‍ വിദ്യാര്‍ഥിനികളോട് പെരുമാറിയതായും മൊഴി നല്‍കിയ പെണ്‍കുട്ടി പറഞ്ഞു. നിലമ്പൂര്‍ വല്ലപ്പുഴ സ്വദേശിയാണ് നൗഷര്‍ഖാന്‍. പ്രതി ഒളിവിലാണ്.

അതേ സമയം നിലവില്‍ ഒരുകുട്ടിയുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയതെന്നും മറ്റുള്ളവരുടെ മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തുമെന്നുമാണു പോലീസ് പറയുന്നത്. സംഭവത്തെ കുറിച്ചു അന്വേഷിച്ചുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നുമാണു പോലീസ് പറയുന്നത്.

എന്നാല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നതായും അധ്യാപകന്‍ സ്ഥലം മാറിപ്പോകാന്‍ സമ്മതിച്ചിരുന്നതായും മറ്റു പരാതികളുയര്‍ന്നിരുന്നു. പിന്നീട് വിഷയം ചര്‍ച്ചയായപ്പോള്‍ കേസെടുക്കുകയായിരുന്നുവെന്നും പറയുന്നു.