എഐസിസിയിൽ നേതൃത്വമാറ്റം ഉടനെ വേണമെന്ന് ശശി തരൂർ എംപി

India News Politics

ദില്ലി: എഐസിസിക്ക് പുതിയ നേതൃത്വം ഉടനെ വരണമെന്ന് ശശി തരൂർ എംപി. സോണിയ ഗാന്ധി തന്നെ അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് പറഞ്ഞ സ്ഥിതിക്ക് നേതൃത്വ മാറ്റം ഉടനെയാക്കണമെന്നും ഇത് കോൺഗ്രസ് പാർട്ടിയുടെ തിരിച്ചു വരവിന് വലിയ ഊർജം നൽകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

മികച്ച നേതാവാണ് സോണിയ ഗാന്ധിയെങ്കിലും സ്ഥിരമായൊരു അധ്യക്ഷ പാർട്ടിക്ക് വേണമെന്നാവശ്യം നേതാക്കൾക്കിടയിലുണ്ട്. അധ്യക്ഷ പദവിയിലേക്ക് രാഹുൽ ഗാന്ധിയാണ് വരുന്നതെങ്കിൽ അത് ഉടനെയാകണം. ഇനിയുള്ള തെരഞ്ഞെടുപ്പിൽ മികച്ച തിരിച്ചു വരവ് നടത്താൻ പാർട്ടിയിൽ അഴിച്ചുപണികൾ നിർബദ്ധമായും നടത്തണമെന്നും ശശി തരൂർ അറിയിച്ചു.