മലപ്പുറത്ത് നിന്ന് 120കിലോ കഞ്ചാവ് പിടികൂടി

Crime Local News

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മലപ്പുറത്ത് നടത്തിയ പരിശോധനയില്‍ 120 കിലോയോളം കഞ്ചാവ് പിടികൂടി. മലപ്പുറം കോട്ടയ്ക്കല്‍ പുത്തൂര്‍ ഭാഗത്തെ അടച്ചിട്ടിരുന്ന കടമുറിക്കുള്ളിൽ നിന്നും അടുത്തുള്ള പൂട്ടി ഇട്ടിരുന്ന വീട്ടിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടററുമായ ടി അനികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധയിലാണ് അര കോടിയിലധികം രൂപ വില വരുന്ന കഞ്ചാവ് പിടിച്ചത്. ഇത് ബാക്കി നടപടികൾക്കായി പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്രയ്ക്കും പ്രിവെന്റീവ് ഓഫീസര്‍ പ്രജോഷിനും നൽകി.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ക്രിഷ്ണകുമാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടിആര്‍ മുകേഷ് കുമാര്‍, എസ് മധുസൂധനന്‍ നായര്‍, പ്രിവന്റ്റീവ് ഓഫീസര്‍ മുസ്തഫ ചോലയില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അലി, പി സുബിന്‍, എസ് ഷംനാദ്, ആര്‍ രാജേഷ്, അഖില്‍, ബസന്ത് കുമാര്‍,എക്‌സൈസ് ഡ്രൈവറായ കെ.രാജീവ് എന്നിവരടങ്ങിയ സംഘമാണ്പരിശാധന നടത്തിയത്.