സിനിമ ആർട്ടിസ്റ്റ് മാരക മയക്കുമരുന്നുമായി പിടിയില്‍

Crime Local News

കൊല്ലം: എംഡിഎംഎയുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റിനെ പിടികൂടി. 1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും കടത്താൻ ഉപയോഗിച്ച ബൈക്കുമായി നഷീബ് എന്ന സിനിമ സീരിയല്‍ ജൂനിയര്‍ ആര്‍ടിസ്റ്റാണ് പിടിയിലായത്.കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ വി.റോബർട്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്. സിനിമകളിലും ഷോർട്ട് ഫിലിമുകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രതി സിനിമ രംഗത്ത് നിന്നുള്ള പരിചയത്തിലാണ് എംഡിഎംഎ ഉപയോഗിക്കാൻ തുടങ്ങിയത്. എറണാകുളത്തുള്ള ലഹരി മാഫിയകളിൽ നിന്നാണു വാങ്ങി കൊല്ലത്തുള്ള വിദ്യാർഥികൾക്കും യുവാക്കൾക്കും 0.5 ഗ്രാമിന് 2000 രൂപയ്ക്ക് വിൽപ്പന നടത്തി വന്നിരുന്നത് എന്നും പ്രതി എക്സൈസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

കേസിലെ ലഹരിമാഫിയയെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചതായി കൊല്ലം ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.