കിര്‍മാണി മനോജിന്‍റെ പ്രതികരണത്തില്‍ അമ്പരന്ന് പോലീസുകാർ

Keralam News

വയനാട് : വയനാട്ടിലെ റിസോർട്ടിൽ ലഹരി പാർട്ടി നടത്തി പിടിയിലായതിന് പിന്നാലെ കിര്‍മാണി മനോജ് നടത്തിയ പ്രതികരണത്തില്‍ അമ്പരന്ന് പൊലീസുകാര്‍ . ചെറിയ കേസില്‍ പെട്ട് നാണക്കേടായെന്നാണ് മനോജ് പൊലീസ് ഉദ്യോഗസ്ഥരോട് പ്രതികരിക്കുന്നത്. ക്വട്ടേഷന്‍ പരിപാടികള്‍ക്കിടെ പരിചയപ്പെട്ട കമ്പളക്കാട് മുഹ്സിന്‍റെ വിവാഹ വാര്‍ഷികാഘോഷത്തില്‍ സൌഹൃദം മുന്‍നിര്‍ത്തിയാണ് എത്തിയതെന്നും ലഹരിക്കേസ് ആയതുകൊണ്ട് നാണക്കേടാണെന്നും കിര്‍മാണി മനോജ് പോലീസിനോട് പറഞ്ഞു .