സിനിമയെ ആഗ്രഹിച്ച് നടിയായ ആളല്ല ഞാന്‍: ലിയോണ ലിഷോയ്

Entertainment News

ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് ലിയോണ ലിഷോയ്. സിനിമാ, സീരിയല്‍ താരം ലിഷോയ്യുടെ മകളാണ്് ലിയോണ. ഇപ്പോള്‍ താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സിനിമയെ ആഗ്രഹിച്ച് നടിയായ ആളല്ല ഞാന്‍ താരം പറഞ്ഞു. ഒരു ഓഫര്‍ വന്നപ്പോള്‍ അച്ഛന്‍ തന്നോട് ചോദിക്കുകയായിരുന്നു. അന്ന് താന്‍ പറഞ്ഞത് നൂറ് പേര്‍ നോക്കി നില്‍ക്കുന്നിടത്ത് കോപ്രായം കാണിക്കാനൊ്‌നും പറ്റില്ലെന്നായിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം അതായിരുന്നു സിനിമ എന്നും. ബാംഗളൂര്ഡ പഠിച്ചെന്നു പറഞ്ഞിട്ട കാര്യമൊന്നുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

കലികാലം എന്ന സിനിമയാണ് ആദ്യം ചെയ്തത്. ഓഫര്‍ വന്നപ്പോള്‍ അച്ഛന്‍ ശ്രമിച്ചു നോക്കൂ പറഞ്ഞു. പറ്റില്ല എന്ന് പറഞ്ഞു. പിന്നീട് അച്ഛന്‍ പിടിച്ചിരുത്തി സമാധാനമായി പറഞ്ഞു. എല്ലവര്‍ക്കും ലഭിക്കുന്ന അവസരമല്ല ചെയ്ത് നോക്കിയിട്ട് ഇഷ്ടമായില്ലെങ്കില്‍ നിര്‍ത്തിക്കോളൂ. അച്ഛനും കൂടെ വരാം എന്നൊക്കെ പറഞ്ഞു. കുട്ടികളെ ലോലിപ്പോപ്പ് കാട്ടി കൊണ്ടുപോകുന്ന അവസ്ഥയായിരുന്നു അതെന്നും താരം പറഞ്ഞു.