കഞ്ചാവ് വില്‍പന പണ്‍കുട്ടികളുമായി അടിച്ച് പൊളിക്കാന്‍: 28കാരന്‍ പിടിയില്‍

Breaking Crime Keralam Local

മലപ്പുറം: ആന്ധ്രയില്‍നിന്നും വന്‍തോതില്‍ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ ഇടനിരക്കാരന്‍ രണ്ട് ബാഗിലായി സൂക്ഷിച്ച പതിനാല് കിലോ കഞ്ചാവ് സഹിതം പ്രതി പിടിയില്‍. ആന്ധ്രയില്‍ നിന്നും നേരിട്ട് കഞ്ചാവ് വന്‍തോതില്‍ വാങ്ങി നിലമ്പൂരിലേക്കെത്തിക്കുന്ന ഇടനിലക്കാരനായ എടക്കര കാക്കപ്പരത സ്വദേശി തെക്കരത്തൊടി മുഹമ്മത് സ്വാലിഹ് എന്ന മിന്നല്‍ സാലി(28)യാണ് നിലമ്പൂര്‍ പോലീസിന്റെ പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഡി.വൈ.എസ്.പി: ഷാജു കെ എബ്രഹാം സി ഐ പി.. വിഷ്ണു എന്നി വരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി വരവെ ഇന്നു പുലര്‍ച്ചെ നിലമ്പൂര്‍ കോടതി പ്പടി ബസ്സ് സ്‌റോപ്പിന് സമീപം വെച്ചാണ് പ്രതി പിടിയിലായത്.
രണ്ട് ബാഗിലായി സൂക്ഷിച്ച (എട്ട് പാര്‍സല്‍ ) പതിനാല് കിലോ കഞ്ചാവ് സഹിതം പ്രതി പിടിയിലായത് . ഈമാസം നാലിന് ആന്ധ്രയിലെ വിജയവാഡയിലേക്ക് പോയ പ്രതി അവിടെ യുള്ള ഇട നിലക്കാരില്‍ നിന്നും വന്‍ തോതില്‍ കഞ്ചാവ് ശേഖരിച്ചാണ് നിലമ്പൂരിലേക്ക് എത്തിച്ചത്. പ്രദേശത്തെ ചില്ലറ വില്‍പ്പനക്കാരില്‍ നിന്നും മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിച്ച് പണം ശേഖരിച്ച ശേഷമാണ് പ്രതി വിജയവാഡയിലെത്തി നിസ്സാര വിലക്ക് കഞ്ചാവ് ശേഖരിച്ച് കൂടിയ വിലക്ക് ഇവിടെ എത്തിച്ച് വില്‍പ്പന നടത്തുന്നത്.

കഴിഞ്ഞ മാസം മൂന്ന് തവണയാണ് ആന്ധ്രയില്‍ നിന്നും കഞ്ചാവ് ഇത്തരത്തില്‍ എത്തിച്ച് ഇവിടെ വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം പ്രതി കഞ്ചാവ് മായി ട്രയില്‍ നിലമ്പൂരിലേക്ക് വരും വഴി പാലക്കാട് റെയില്‍വെ പോലീസ് ഏഴര കിലോ കഞ്ചാവ് സഹിതം പിടികുടി എക്‌സൈസിന് കൈമാറിയ കേസില്‍ മാസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. അതിന് മുമ്പ് ആന്ത്രയിലും പ്രതിയും കൂട്ടാളികളും പിടിയിലായി ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ആ കേസിലും ജാമൃത്തിലാണ്. ഏഴ് വര്‍ഷം മുമ്പ് എടക്കര സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും രാത്രി ബൈക്കിലും കാറിലും കറങ്ങി റബ്ബര്‍ ഷീറ്റ് മോഷ്ടിച്ച് വിറ്റ കേസിലും എടക്കര പോലീസ് പിടികുടി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

വില കൂടിയ വസ്ത്രങ്ങളും ആഡംബര കാറുകളിലും ബൈക്കിലും ചെത്തി നടന്ന് പെണ്‍കുട്ടികളുമായി അടിച്ച് പൊളിക്കാനാണ് പ്രതി ഇങ്ങനെ പണം കണ്ടെത്തുന്നതെന്ന് പോലീസ് പറഞ്ഞു. ആന്ധ്രയില്‍ നിന്നും ട്രയിനിലും ബസിലുമായി മാറി മാറി സഞ്ചരിച്ച് ഇന്ന് പുലര്‍ച്ചെ നിലമ്പൂര്‍ കെ.എസ്.ആര്‍.ടി.സി പരിസരത്ത് ബസ്സിറങ്ങി മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത നിലമ്പൂര്‍ വീട്ടിച്ചാല്‍ സ്വദേശിയായ ചില്ലറ വിതരണക്കാരന് രണ്ട് പാര്‍സല്‍ കൈമാറാനായി നില്‍ക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. പിടിയിലായ കഞ്ചാവിന് അഞ്ച് ലക്ഷത്തോളം രൂപ വിലവരും . പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സര്‍ക്കാരിന്റെ മയക്ക് മരുന്നിനെതിരെയുള്ള കാമ്പയിനിന്റെ ഭാഗമായ പരിശോധന കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പോലീസ് പരിശോധന നടത്തുന്നത് . പരിശോധന സംഘത്തില്‍ നിലമ്പൂര്‍ സ്‌റേഷനിലെ എസ് ഐ മാരായ വിജയരാജന്‍, എം അസൈനാര്‍, തോമസ് കുട്ടി ജോസഫ്, എസ് സി പി ഒ ജംഷാദ് . ടി, സിപിഒ സജേഷ് , ഡന്‍സാഫ് അംഗങ്ങളായ എന്‍.പി.സുനില്‍, അഭിലാഷ് കൈപ്പിനി , ആസിഫലി കെ ടി , നിബിന്‍ ദാസ് .ടി, ജിയോ ജേക്കബ് എന്നിവരാണ് ഉണ്ടായിരുന്നത്.