സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും കൂടി

Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീടിനും വർധിച്ചു. റഷ്യ – യുക്രൈൻ യുദ്ധം തുടരുന്നതാണ് സ്വർണ്ണ വില കൂടാൻ കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 4940 രൂപയും ഒരു പവൻ സ്വർണ്ണത്തിന് 39520 രൂപയുമാണ് വില.

ഒരു ഗ്രാം സ്വർണത്തിന് 100 രൂപയും ഒരു പവൻ സ്വർണത്തിന് 800 രൂപയുമാണ് കൂടിയത്. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു സമീപ കാലത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില. ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു അന്നത്തെ വില.

അന്താരാഷ്ട്ര വിപണിയിൽ 1988 ഡോളറാണ് ഇപ്പോഴത്തെ സ്വർണ വില. രൂപ കൂടുതൽ ദുർബലമായി 76.75 ലേക്കെത്തിയതും തിരിച്ചടിയായി