സർക്കാരിന്റെ സംരക്ഷണം വേണ്ട: ജനങ്ങളിലാണ് വിശ്വാസം, ഭീഷണി നേരിടാനുള്ള കെൽപ്പുണ്ട്: കെ.കെ രമ

Keralam News

തിരുവനന്തപുരം: ടി പിയുടെ മകന് നേരെ വന്ന വധഭീഷണി കത്തിന്റെ പേരിൽ ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ.കെ. രമ മുഖ്യമന്ത്രി പിണറായി വിജയൻറെ പോലീസ് സംരക്ഷണം വേണ്ടെന്നാണ് അറിയിച്ചിരുക്കുന്നത്. തനിക്ക് വിശ്വാസം ജനങ്ങളിലാണെന്നും ആഭന്തര വകുപ്പിന്റെ സംരക്ഷണത്തിൽ വിശ്വാസമില്ലെന്നുമാണ് കെ. കെ രമ പറഞ്ഞിരിക്കുന്നത്.

മാത്രമല്ല എന്ത് ഭീഷണി തന്നെയാണെങ്കിലും അത് നേരിടുവാനുള്ള കെൽപ്പുണ്ടെന്നും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മകൻ അഭിനന്ദിനെ വധിക്കുമെന്ന് പറഞ്ഞുള്ള ഭീഷണിക്കത്ത് കിട്ടിയത്. കെ.കെ രമയുടെ എംഎൽഎ ഓഫീസിലേക്കായിരുന്നു കത്ത് വന്നത്. കത്തിലെ ആവശ്യം എഎൻ ഷംസീറിനെതിരെ ചാനൽ ചർച്ചയിൽ ആരും സംസാരിക്കരുതെന്നായിരുന്നു. ടിപിയുടെ മകനും ആർഎംപി നേതാവ് വേണുവിനുമെതിരെ വന്ന ഈ കത്തിന് പിന്നാലെയാണ് വീട്ടിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്.

എന്നാൽ അതോടുകൂടി കെ.കെ രമ തന്റെ തീരുമാനം പറഞ്ഞു രംഗത്ത് വന്നു. എൻ വേണുവിനെ അഭിസംബോധന ചെയ്തു തുടങ്ങുന്ന കത്തിൽ അഭിനന്ദിനെ കൂടുതൽ വളരാൻ അനുവദിക്കില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. കോഴിക്കോട് നിന്നും പോസ്റ്റ് ചെയ്ത കത്തിൽ റെഡ് ആർമി കണ്ണൂർ പി ജെ ബോയ്‌സ് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ടിപിയെ കാലും മൃഗീയമായി മകനെ കൊലപ്പെടുത്തുമെന്നാണ് കത്തിൽ പറയുന്നത്.