പ്രൈമറി വിദ്യാലയങ്ങൾ ആദ്യം തുറക്കണെമെന്ന് ഐസിഎംആർ

Education India News

ന്യൂഡൽഹി: രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളാണ് ഈ സാഹചര്യത്തിൽ ആദ്യ തുറക്കേണ്ട വിദ്യാഭ്യാസ സ്ഥാപനമെന്ന് ഐസിഎംആർ. മുതിർന്ന ആളുകളേക്കാൾ നല്ല രീതിയിൽ കുട്ടികൾക്ക് കോവിഡ് വൈറസിനെതിരെ പ്രതിരോധിക്കാനാവുമെന്നും എന്നാണ് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ അഭിപ്രായപ്പെടുന്നത്.

കോവിഡ് രണ്ടു തരംഗത്തിനിടയിലും ഒരുപാട് സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ വിദ്യാലയങ്ങൾ സാധാരണ രീതിയിൽ തുറന്നു പ്രവർത്തിച്ചിരുന്നുവെന്നും അഭിപ്രായത്തെ സാധൂകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. പക്ഷെ ഈ വിഷയത്തിൽ അവസാന തീരുമാനം എടുക്കാനുള്ള അവകാശം സംസ്ഥാന സർക്കാറുകൾക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.

കുട്ടികളിൽ കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി കൂടുതലാണെന്ന് കാണിക്കുന്ന കണക്കുകളും വിവരങ്ങളും ഐസിഎംആർ ഇതിനു മുൻപ് തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ രാജ്യത്തെ ആര് വയസ്സിനു മുകളിലുള്ള രാജ്യത്തെ 67 .6 ശതമാനം കുട്ടികളിലും ആന്റി ബോഡി ഉള്ളതായി കാണിക്കുന്നുണ്ട്. അതെ സമയം രാജ്യത്തെ ആകെ ജനസംഖ്യയുടെ മൂന്നിലൊരാളിൽ പോലും വൈറസിനെ പ്രതിരോധിക്കാനുള്ള സാർസ്- കോവ്-2 ആന്റിബോഡികൾ ഇല്ലെന്ന് ജൂൺ- ജൂലൈ കാലയളവിൽ നടത്തിയ ദേശീയ സെറോ സർവേയിൽ ഐസിഎംആർ കണ്ടെത്തിയിട്ടുണ്ടായിരുന്നു.