യു​വാ​വി​നെ മ​ര്‍​ദി​ക്കു​ക​യും തേ​ങ്ങ​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച്‌ പ​രി​ക്കേ​ല്‍​പി​ക്കു​ക​യും ചെ​യ്ത സംഭവം ; രണ്ടുപേര്‍ അറസ്റ്റിൽ

Crime Local News

എ​രു​മേ​ലി: യു​വാ​വി​നെ മ​ര്‍​ദി​ക്കു​ക​യും തേ​ങ്ങ​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച്‌ പ​രി​ക്കേ​ല്‍​പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എ​രു​മേ​ലി സ്വ​ദേ​ശി​ക​ളാ​യ കോ​ലം​ചി​റ അ​ജേ​ഷ് (29), കു​ന്നേ​ല്‍​വീ​ട്ടി​ല്‍ മ​നു (32) എ​ന്നി​വ​രാണ് പിടിയിലായത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11.30ന് ​എ​രു​മേ​ലി ടൗ​ണി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം നടന്നത്. എ​രു​മേ​ലി പീ​ടി​ക​പ്പ​റമ്പി​ല്‍ പി.​എം. ഹാ​ഷി​മി​നാ​ണ് (35) പ്രതികളിൽ നിന്നും മ​ര്‍​ദ​ന​മേ​റ്റ​ത്. ഹാ​ഷി​മും പ്ര​തി​ക​ളും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്കം ആക്രമണത്തിൽ അവസാനിക്കുകയായിരുന്നു.