കാറും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്തെ 24കാരന്‍ മരിച്ചു

Local News

കുറ്റിപ്പുറം: കഴിഞ്ഞ ദിവസം ചങ്ങരംകുളം മാന്തടത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെല്ലൂര്‍ സ്വദേശി കാസിമിന്റെ മകന്‍ ആബിദ് (22) മരണപ്പെട്ടു. മാതാവ് : താഹിറ. സഹോദരങ്ങള്‍: ആസിഫ്, തസ്മീറ. ചെല്ലുര്‍ മാളിയേക്കല്‍ ആബിദ് നേരത്തെ കുറ്റിപ്പുറം ഗാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റിലും ഇപ്പോള്‍ ട്രെന്‍ഡ്‌സിലും ജോലി ചെയ്തു വരികയായിരുന്നു. കുറ്റിപ്പുറത്തെ ആംബുലന്‍സ് ഡ്രൈവർ റഷീദിന്റെ സഹോദരി പുത്രനാണ്. തൃശൂര്‍ അമല ആശുപത്രിയിലുള്ള മ്യതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ ശേഷം നാളെ ഉച്ചക്ക് ചെല്ലൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തുന്നതാണ്.