സംസ്ഥാനത്ത് അഞ്ച് മുതൽ ഏഴ് വരെ ശക്തമായ മഴയ്ക്ക് സാധ്യത

Keralam News

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ന്യൂനമർദം തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതിനെത്തുടർന്ന് മാർച്ച് അഞ്ചുമുതൽ ഏഴു വരേ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ചക്രവാതച്ചുഴിയുടെ സ്വാധീനം കൊണ്ട് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു.

ബുധൻ, വ്യാഴം ദിവസങ്ങളിലാണ് സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എങ്കിലും കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.