മലപ്പുറത്ത് ചികിത്സക്കെത്തിയ 21കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ ഡോക്ടറെ പുറത്താക്കി

Breaking Crime Keralam Local News

മലപ്പുറം: ചികിത്സ തേടിയെത്തിയ 21 വയസ്സുകാരിയെ ഇതെ ആശുപത്രിയില ഓര്‍ത്തോ ഡോക്ടര്‍ ലൈംഗിക പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ ഡോക്ടറെ ആശുപത്രിയില്‍നിന്നും പുറത്താക്കി. മലപ്പുറം ജില്ലാ ആസ്ഥാനത്തെ പ്രമുഖ ആശുപത്രിയില്‍ വയറു വേദനക്കും പുറംവേദനക്കും ചികിത്സ തേടിയെത്തിയ മലപ്പുറം രാമപുരം സ്വദേശിനിയായ 21കാരിയെയാണ് ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് യുവതിയും വീട്ടുകാരും ആശുപത്രി അധികൃതര്‍ക്കു രേഖാമൂലം പരാതി നല്‍കിയത്. ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കുമെന്നും ബന്ധുക്കള്‍ മുന്നറയിപ്പ് നല്‍കിയിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുപോരുന്ന ആശുപത്രി സല്‍പേര് ഇല്ലാതാക്കരുതെന്ന ആശുപത്രി അധികൃതരുടെ കൂടി അഭ്യര്‍ഥന മാനിച്ചാണ് ഡോക്ടറെ പുറത്താക്കിയാല്‍ നിയനടപടിയില്‍നിന്നും പിന്മാറാമെന്ന് യുവതിയുടെ വീട്ടുകാര്‍ അറിയിച്ചതെന്നാണ് സൂചന. തുടര്‍ന്നാണു ആശുപത്രി മാനേജ്‌മെന്റ് യോഗംചേര്‍ന്നു ഡോക്ടറെ പുറത്താക്കിയതെന്നാണ് വിവരം.

രാഷ്ട്രീയപരമായും സംഘടനാപരമായും വലിയ സ്വാധീനമുള്ള ആരോപണ വിധേയനായ ഡോക്ടര്‍ ഏതു വിധേനയും തിരിച്ചു കയറാന്‍ ശ്രമം നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ഇന്നലെ രാവിലെ 10.30നു മലപ്പുറം ആശുപത്രിയില്‍ നേരിട്ട് എത്തി റിസപ്ഷനില്‍ എത്തിയപ്പോള്‍ ഓര്‍ത്തോ ഡോക്ടര്‍ ലിവിലാണെന്ന് ആദ്യം പറഞ്ഞത്. ഡോക്ടര്‍ അടുത്ത ദിവസം ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ ഇനി എന്ന് ഉണ്ടാകുമെന്ന് പറയാന്‍ പറ്റില്ലെന്ന വിചിത്ര മറുപടിയാണ് റിസപ്ഷനിലെ വനിതാ ജീവനക്കാരിയില്‍ നിന്നും ലഭിച്ചത്. ആശുപത്രി സൂപ്രണ്ടിനെ കാണാന്‍ ശ്രമിച്ചപ്പോള്‍ സൂപ്രണ്ടും ലിവാണെന്ന് പറഞ്ഞു. തുടര്‍ന്നാണു ഡോക്ടറെ പിരിച്ചുവിട്ട വിവരം അറിയുന്നത്. ഏറെ ഗൗരവമായ വിഷയത്തില്‍ പോലീസിനു പരാതി കൈമാറാതെ ഒളിച്ചുകളിയാണ് ആശുപത്രി മാനേജ്‌മെന്റ് ചെയ്യുന്നത്.
പീഡനവുമായി ബന്ധപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസം മറുപുറം കേരള റിപ്പോര്‍ട്ടു ചെയ്തിരുന്നു. വിഷയത്തില്‍ പരാതി ലഭ്യമായാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നു മലപ്പുറം പോലീസ് അറിയിച്ചു.
പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുന്ന മുറക്ക് ഡോക്ടറുടെയും ആശുപത്രിയുടേയും പേരു വിവരണങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ദീകരിക്കും.

ആരോപണ വിധേയനായ ഓര്‍ത്തോ ഡോക്ടര്‍ മലപ്പുറം വേങ്ങരയില്‍ ഒരു ക്ലിനിക്കും സ്വന്തമായി നടത്തുന്നുണ്ട്. അവിടെ രോഗികളെ പരിശോധനയും നടത്താറുണ്ട്. മലപ്പുറം ഐ എം എ യിലെ ഒരു വിഭാഗം ഡോക്ടറെ പിന്തുണക്കേണ്ടെന്ന നിലപാടിലാണിപ്പോള്‍. എന്നാല്‍ പ്രസ്തുത ആശുപത്രിയിലുള്ള സീനിയര്‍ ഐ.എം.എ. നേതാവ് ഡോക്ടറെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കുന്നതില്‍ ഐ.എം.എ.യില്‍ നിന്നും തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഏതുനിമിഷവും പോലീസ് കേസ് രജിസ്റ്റര്‍ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ തന്നെ ഓര്‍ത്തോ ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നായും സൂചനയുണ്ട്.

മലപ്പുറം രാമപുരത്തുള്ള 21കാരി രക്ഷിതാകളുടെ കൂടെ വയറു വേദനക്കും പുറംവേദനക്കും ആശുപത്രിയിലെത്തി ആദ്യം വനിതാ ഗൈനോകോളെജി ഡോക്ടറെയാണ് കാണിച്ചത്. എന്നാല്‍ ഗൈനോ കോളെജി ഡോക്ടര്‍ അതെ ആശുപത്രിയിലെ ഓര്‍ത്തോ ഡോക്ടറെ കാണിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്നാണു ആരോപണവിധേയനായ പുരുഷ ഓര്‍ത്തോ ഡോക്ടര്‍ രക്ഷിതാക്കളെ പുറത്താക്കി വാതില്‍ കുറ്റിയിട്ടു രോഗിയുടെ അടിവസ്ത്രം വരെ പൂര്‍ണ്ണമായും അഴിച്ചു മാറ്റിയത്.

തുടര്‍ന്ന് എല്ലാ രഹസ്യ ഭാഗത്തും രോഗിയുടേ അനുമതി തേടാതെ പത്ത് മിനിട്ടോളം ലൈഗിംക ഉദ്ദേശ്യത്തോടെ സ്പര്‍ഷിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. രോഗി എതിര്‍ത്തിട്ടും പരിശോധന തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇതെ രൂപത്തില്‍ 20 വയസ്സായ മറ്റൊരു വനിതാ രോഗിയെ പരിശോധിച്ചതിനു പ്രസ്തുത ഡോക്ടര്‍ക്ക് വനിതാ രോഗിയില്‍ നിന്നും ബന്ധുകളില്‍ നിന്നും അടിയേല്‍ക്കുകയും തുടര്‍ന്ന് ഡോക്ടറെകൊണ്ട് മാപ്പ് പറയിപ്പിച്ച് ആശുപത്രി മാനേജ്‌മെന്റ് ഡോക്ടറെ സംരക്ഷിച്ച് കേസ് ഒതുകി തീര്‍ക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.