കണ്ണൂരിൽ വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

Breaking Keralam News

കണ്ണൂര്‍ : ഇരിക്കൂറില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. പെടയാങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപത്തെ പാറമ്മല്‍ സജിദിന്‍റെ മകന്‍ നസല്‍ ആണ് വീടിന് സമീപത്തെ കിണറിനായി കുഴിച്ച കുഴിയിൽ വീണ് മരിച്ചത്.

കനത്ത മഴയെത്തുടര്‍ന്ന് കിണറിന്‍റെ പണി താൽക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ വെള്ളം നിറഞ്ഞുകിടന്ന കുഴിയില്‍ കുഞ്ഞ് വീഴുകയായിരുന്നു. കുഴിയിൽ നിന്ന് പുറത്തെടുത്ത കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടു പോകുന്ന വഴി മരിക്കുകയായിരുന്നു.

മൃതദേഹം ആശുപത്രിയിലാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ വിട്ടുകൊടുക്കും