ഓൺലൈൻ ഗെയിം വഴി പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടിയ കുന്ദമംഗലത്തെ പെൺകുട്ടിയെ ഗോവയിൽ നിന്ന് പിടികൂടി

Entertainment Keralam News

ത്യശൂർ : ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടയില്‍ പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടിയ പെണ്‍കുട്ടിയെ ഗോവയില്‍ നിന്നും കണ്ടെത്തി. കുന്ദമംഗലത്ത് നിന്ന് കാണാതായ 22 കാരിയായ യുവതിയെയും വാലില്ലാപുഴ സ്വദേശി അറഫാന്‍ എന്ന 22 കാരനെയും ഗോവയില്‍ നിന്ന് പിടികൂടിയ പോലീസ് നാട്ടിലെത്തിച്ചു.

ഓൺലൈൻ ഗെയിം സ്ഥിരമായി കളിക്കാറുള്ള പെൺകുട്ടി ഓണ്‍ലൈന്‍ ഗെയിം വഴിയാണ് യുവാവിനെ പരിചയപ്പെട്ടത്. പരിചയം അടുപ്പത്തിലേക്ക് വഴിമാറിയതോടെ പെൺകുട്ടി യുവാവുമായി നാടുവിടുകയായിരുന്നു.

പെൺകുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തുകയും പോലീസില്‍ പരാതി നല്കുകയുമായിരുന്നു. തുടര്‍ന്ന് സൈബര്‍ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടി നാട്ടിലേക്ക് കൊണ്ടുവന്നത്.