സഹപാഠികളായ രണ്ടു പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

Breaking Keralam News

കൊല്ലം : വിവാഹിതരും സഹപാഠികളുമായ രണ്ട് വിദ്യാര്‍ഥിനികളെ കൊല്ലത്തുനിന്ന് കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21) , ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. ഇരുവരും കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുകയാണ്.

23 ന് രാവിലെ ഒൻപതുമണിയോടെ പഠിക്കുന്ന സ്ഥാപനത്തിലേക്കെന്നു പറഞ്ഞാണ് പോയിരുന്നത്. സാധാരണ വൈകുന്നേരം ആറുമണിക്ക് വീട്ടിലെത്താറുള്ള ഇവർ ശനിയാഴ്ച ഏറെ വൈകിയും വീട്ടിലെത്താത്തിനെത്തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. രാത്രിതന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചെങ്കിലും പെൺകുട്ടികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

രണ്ടുപേരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഉച്ചയോടെ ഒരുകുട്ടിയുടെ ഫോണ്‍ പ്രവര്‍ത്തനക്ഷമമായതോടെ കാപ്പില്‍ ഭാഗത്താണെന്നു മാത്രമേ തിരിച്ചറിയാൻ പറ്റിയിട്ടുള്ളൂ.