മലപ്പുറത്ത് അമ്മയും കാമുകനും ചേർന്ന് വീട്ടുതടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ച പതിനൊന്നുകാരിയെ പോലീസ് രക്ഷപ്പെടുത്തി

Breaking Crime Keralam News

മലപ്പുറം : ആനക്കയത്ത് അമ്മയും കാമുകനും ചേർന്ന് വീട്ടുതടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ച പെൺകുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. പീഡന വിവരം രഹസ്യമായി മുത്തച്ഛനെ അറിയിച്ചതാണ് പെൺകുട്ടിയുടെ മോചനത്തിന് വഴിതെളിയിച്ചത്. ഭർത്താവുമായി പിരിഞ്ഞ് കാമുകനൊപ്പം താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിനിയിയായ അമ്മയെ മലപ്പുറം വനിതാ സ്റ്റേഷന്‍ എസ് ഐ. റസിയ ബംഗാളത്തും സംഘവും അറസ്റ്റ് ചെയ്തു. കാമുകന്‍ ഒളിവിലാണ്.

അയൽവാസികളുമായി ബന്ധമൊന്നും ഇല്ലാതിരുന്ന ഇവർ ആനക്കയത്ത് ഒറ്റപ്പെട്ട സ്ഥലത്താണ് താമസിച്ചിരുന്നത്. പുറത്തുനിന്ന് ആളുകൾ വരാതിരിക്കാനായി കാവലിന് നായകളെ നിർത്തിയിരുന്നു.

പീഡന വിവരം രഹസ്യമായി പെൺകുട്ടി അമ്മയുടെ അച്ഛനെ അറിയിക്കുകയായിരുന്നു. തുടർന്ന് മുത്തച്ഛന്‍ മലപ്പുറം ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി