കോട്ടയത്ത് സുഹൃത്തുക്കളായ മൂന്ന് പേർ വ്യത്യസ്തയിടങ്ങളിൽ മരിച്ച നിലയിൽ

Keralam News

കോട്ടയം : പായിപ്പാട് സുഹൃത്തുക്കളായ മൂന്ന് പേരെ വ്യത്യസ്ത സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒരാള്‍ മുങ്ങിമരിച്ച നിലയിലും രണ്ട് പേര്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. സുനില്‍, സന്തോഷ്, ജയകുമാര്‍ എന്നിവരാണ് മരിച്ചത്.

തൃക്കൊടിത്താനം ആയത്തുമുണ്ടകം പാടത്തിന് സമീപത്തെ തോട്ടില്‍ നിന്നാണ് സുനില്‍കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.ശ്മശാനത്തിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സന്തോഷിന്റെ മൃതദേഹം. ജയകുമാറിനെ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

ഇന്നലെ രാത്രിയില്‍ സുനിലും സത്യനും ഒരുമിച്ചു നിൽക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. മരണ കാരണം വ്യക്തമല്ല.