60 വയസ്സ് കഴിഞ്ഞ പ്രവാസികളെ ഉപാധികളില്ലാതെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തി പെൻഷൻ അനുവദിക്കണം : കേരള പ്രവാസി സംഘം

Local News Politics Pravasi

മൂന്നിയൂർ : 60 വയസ്സ് കഴിഞ്ഞ പ്രവാസികളെ ഉപാധികളില്ലാതെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തി പെൻഷൻ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം മൂന്നിയൂർ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. തലപ്പാറ വൈറാ മാളിൽ നടന്ന സമ്മേളനം കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് പാലോളി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സി.പി അബ്ദുൽ കരീം അധ്യക്ഷനായി. പി.സി. നൗഷാദ് സംഘടനാ റിപ്പോർട്ടും
ഉർപ്പാട്ടിൽ മൊയ്തീൻ കുട്ടി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എം.പി. സക്കീർ, മത്തായി യോഹന്നാൻ, പി.വി. അബ്ദുൽ വാഹിദ്, വിജേഷ് ടി.പി. തുടങ്ങിയവർ സംസാരിച്ചു.