കിളിമാനൂർ സ്വദേശി ബഹ്‌റൈനിലെ ജോലി സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍

Keralam News Pravasi

കിളിമാനൂർ : മലയാളിയെ ബഹ്‌റൈനിലെ ജോലി സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ നഗരൂര്‍ നന്ദായ് വനം ഫെല്‍സി നിവാസില്‍ പ്രജികുമാറാണ് (50) മരിച്ചത്. കുറച്ചു നാളുകളായി ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കാത്തതിനാൽ ബഹ്‌റൈനിലുള്ള ബന്ധുക്കൾ നയിം പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു.

പരാതിയെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തിയത്. നാല് വർഷം മുന്നെയാണ് പ്രജികുമാർ വിദേശത്ത് എത്തിയത്. കരാർ ജോലികൾ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു.

ഭാര്യ: റിനി. മക്കള്‍: വിഷ്ണു, അനുഗ്രഹ.