കാര്‍ തലകീഴായി മറിഞ്ഞ് വണ്ടിയോടിച്ച 14 വയസുകാരന് ദാരുണാന്ത്യം

Crime International News

കുവൈത്ത് സിറ്റി: കാറപകടത്തിൽ പതിനാലുകാരൻ മരിച്ചു. വഫ്‍റയിലാണ് അപകടം നടന്നത്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച സ്വദേശി ബാലനാണ് ദാരുണാന്ത്യം സംഭവിച്ചത്.

അപകടത്തെ തുടർന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി കേസ് ജുവനൈല്‍ പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് നൽകി.