പെയ്ന്റിംഗ് ജോലിക്ക് വന്ന യുവാവ് പത്ത് വയസ്സുക്കാരനെ പീഡിപ്പിച്ചു.34 കാരന് 11 വര്‍ഷം കഠിന തടവും 23,000 പിഴയും

Crime Local News

നിലമ്പൂർ :പെയ്ന്റിംഗ് ജോലിക്ക് വന്ന യുവാവ് പത്ത് വയസ്സുക്കാരനെ പീഡിപ്പിച്ചു. 34 കാരന് 11 വര്‍ഷം കഠിന തടവും 23,000 പിഴയുംനിലമ്പൂര്‍: പെയ്ന്റിംഗ് ജോലിക്ക് വന്ന യുവാവ് പത്ത് വയസ്സുക്കാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 11 വര്‍ഷം കഠിന തടവും 23,000 പിഴയും വിധിച്ചു. കോഴിക്കോട് തിരുവങ്ങൂര്‍ കാട്ടിലപീടികയിലെ പുതിയപുരയില്‍ അസ്‌കര്‍ (34) എന്നായാള്‍ക്കെതിരെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് കെ.പി ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷവും, 4 മാസവും സാധാരണ തടവും അനുഭവിക്കണം. പിഴ അടച്ചാല്‍ പിഴ തുക അതിജീവന് നല്‍കും.2019 മാര്‍ച്ച് ഒന്നിന് എടക്കര പൊലീസാണ് കേസ് എടുത്തത്. വീട്ടിന്റെ ടെറസില്‍ വെച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. കുട്ടിയുടെ വീട്ടില്‍ പെയ്ന്റിംഗ് ജോലിക്കെത്തിയ സമയത്താണ് പ്രതി കുറ്റകൃത്യം നടത്തിയെത്. എടക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ ആയിരുന്ന ദീപുകുമാര്‍, മനോജ് പറയറ്റ എന്നിവരായിരുന്നു അന്വേഷണോദ്യോഗസ്ഥര്‍. പ്രോസിക്യൂഷന് വേണ്ടി 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.സി.ഷീബ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

: പെയ്ന്റിംഗ് ജോലിക്ക് വന്ന യുവാവ് പത്ത് വയസ്സുക്കാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 11 വര്‍ഷം കഠിന തടവും 23,000 പിഴയും വിധിച്ചു. കോഴിക്കോട് തിരുവങ്ങൂര്‍ കാട്ടിലപീടികയിലെ പുതിയപുരയില്‍ അസ്‌കര്‍ (34) എന്നായാള്‍ക്കെതിരെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് കെ.പി ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷവും, 4 മാസവും സാധാരണ തടവും അനുഭവിക്കണം. പിഴ അടച്ചാല്‍ പിഴ തുക അതിജീവന് നല്‍കും.2019 മാര്‍ച്ച് ഒന്നിന് എടക്കര പൊലീസാണ് കേസ് എടുത്തത്. വീട്ടിന്റെ ടെറസില്‍ വെച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. കുട്ടിയുടെ വീട്ടില്‍ പെയ്ന്റിംഗ് ജോലിക്കെത്തിയ സമയത്താണ് പ്രതി കുറ്റകൃത്യം നടത്തിയെത്. എടക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ ആയിരുന്ന ദീപുകുമാര്‍, മനോജ് പറയറ്റ എന്നിവരായിരുന്നു അന്വേഷണോദ്യോഗസ്ഥര്‍. പ്രോസിക്യൂഷന് വേണ്ടി 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.സി.ഷീബ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.