ആമസോൺ സി.ഇ.ഒ ആയി ആൻഡി ജാസി

International News

ആമസോൺ സി.ഇ.ഒ പദവിൽ നിന്നും ജെഫ് ബെസോസ് വിരമിക്കുകയാണ്. ഓൺലൈൻ വ്യാപാരത്തിന്റെ ലോക വിപണിയെ നിയന്ത്രിക്കുന്ന ഒന്നാണ് ആമസോൺ. സി.ഇ.ഒ പദവിൽ നിന്നും മാറിയാലും എക്സിക്യൂട്ടീവ് ചെയർമാൻ ആയി ജെഫ് ബെസോസിന്റെ സേവനങ്ങൾ ആമസോണിൽ ഉണ്ടാകും.

ആൻഡി ജാസിയാണ് ആമസോണിന്റെ പുതിയ സി.ഇ.ഒ. ആമസോണിന്റെ ക്‌ളൗഡ്‌ കംപ്യൂട്ടിങ് വിഭാഗം മേധാവിയായിരുന്നു ആൻഡി ജാസി. 1994 ലാണ് ജെഫ് ബെസോസ് എന്ന മുപ്പതുകാരൻ ആമസോൺ തുടങ്ങുന്നത്. അമേരിക്കയിലെ ബെല്ലൂവിയിലായിരുന്നു തുടക്കം. ഹെഡ്‌ജ്‌ ഫണ്ട് എക്സിക്യൂട്ടീവ് ആയി തുടങ്ങി ശേഷം ഗാരജ്‌ സംരംഭകനായ ഇദ്ദേഹം പിന്നീട് ആമസോൺ തുടങ്ങുകയായിരുന്നു.

ലോകത്തിലെ ഓൺലൈൻ വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനത്തേക്ക് 27 വര്ഷം കൊണ്ട് ആമസോണിനെ കൊണ്ടെത്തിച്ചു. അതിനു ശേഷമാണ് അദ്ദേഹം സി.ഇ.ഒ പദവി ഒഴിയുന്നത്. 20,180 കോടി അമേരിക്കൻ ഡോളറാണ് ഇന്ന് ലോക സമ്പന്നരിൽ മുൻ നിരയിൽ നിൽക്കുന്ന ജെഫ് ബെസോസിന്റെ സമ്പാദ്യം.

വേറെ ഒരുപാട് പദ്ധതികൾ മനസ്സിൽ കണ്ടുകൊണ്ടാണ് എക്സിക്യൂട്ട് ചെയർമാനായി തുടർന്നുകൊണ്ടുള്ള ഈ സി.ഇ.ഒ പദവി ഒഴിയൽ.