വീട്ടമ്മമാരുടെ സ്വർണ്ണമാല കവരുന്ന അന്തർജില്ലാ കവർച്ച തലവൻ മലപ്പുറം പോലീസിന്റെ പിടിയിൽ

Crime Local News

മലപ്പുറം: കഴിഞ്ഞ മാസം 27 ന് മലപ്പുറം മേൽമുറിയിൽ വെച്ച് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മൂന്നരപ്പവൻ തൂക്കം വരുന്ന സ്വർണ്ണ മാല ഇരുചക്ര വാഹനത്തിൽ വന്ന് പൊട്ടിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ,ബഹു മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐ പി എസ് ന് ലഭിച്ച പരാതിയെ തുടർന്ന് മലപ്പുറം ഡിവൈഎസ്പി പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് cctv കേന്ദ്രീകരിച്ചും ശാസ്ത്രീയമായും മറ്റും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് മീൻജന്ത സ്വദേശി മുഹമ്മദ് താലിഫ് 31 വയസ്സ് എന്നയാളെ മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസും പാർട്ടിയും ചേർന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്.
പ്രതിയെ ചോദ്യം ചെയ്തതിൽ കോഴിക്കോട് മലപ്പുറം ജില്ലകളിലെ നിരവധി കേസുകൾക്ക് തുമ്പായി.

കോഴിക്കോട് റെയിൽവേ മേൽപ്പാലത്തിന് സമീപം കോഴിക്കട നടത്തിവരുന്ന പ്രതി, പാർട്ടി ഓർഡറുകൾ കൊടുക്കാൻ എന്ന വ്യാജേനെ ഇരുചക്ര വാഹനത്തിൽ കറങ്ങിനടന്നു ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളെ കണ്ടെത്തി കഴുത്തിലണിയുന്ന മാല പൊട്ടിച്ച് ഇട റോഡുകളിലൂടെ കടന്നു കളയുകയാണ് പതിവ്.
മലപ്പുറം ഡി വൈ എസ് പി അബ്ദുൽ ബഷീർ, മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസ് എന്നിവയുടെ നേതൃത്വത്തിൽ എസ് ഐ മാരായ ജീഷിൽ,സിയാദ് കോട്ട, സ്ക്പോ സതീഷ്
പ്രത്യേക അന്വേഷണസംഘ അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ , സലീം പൂവത്തി, ആർ ഷഹേഷ്, ജസീർ കെ കെ, സിറാജുദ്ദീൻ കെ എന്നിവരട ങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തിവരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിയെ കസ്റ്റഡിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് മലപ്പുറം ഇൻസ്‌പെക്ടർ ജോബി തോമസ് അറിയിച്ചു