വിജിലൻസ് ഓഫീസർ ചമഞ്ഞ് മൊബൈൽ ഫോണുകൾ തട്ടിയെടുത്ത സംഘത്തലവൻ ഉൾപെടേ 4 പേർ അറസ്റ്റിൽ

Breaking Crime News

വേങ്ങര : വിജിലൻസ് ഓഫീസർ ചമഞ്ഞ് മൊബൈൽ ഫോണുകൾ തട്ടിയെടുത്ത കൊണ്ടോട്ടി സ്വദേശികളായ ചേനങ്ങാടൻ ഗിരീഷ് (46), പുതുകീരൻ വീട്ടിൽ അനി (36), പൂക്കോത്ത് വീട്ടിൽ ശശി ബാബു (46) , സംഘ ത്തലവൻ വേങ്ങര സ്വദേശി കരുവേപ്പിൽ ബാബു എന്നിവരെയൊണ് മലപ്പുറം ഡാൻസാഫ് ടീം പിടികൂടിയത്. കുഴൽ പണ സംഘത്തിന്റെ വേങ്ങരയിലെ കണ്ണിയാണ് പിടിക്കപ്പട്ട ബാബു . കുഴൽ പണം തട്ടാനായി പ്രത്യേക ടീമിനെ പരിശീലനം നൽകി 25 ലക്ഷം തട്ടാനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് സംഘം പിടിയിലാവുന്നത്. തട്ടിയെടുത്ത മൊബൈൽ ഫോണുകളും , വ്യാജ ഐഡന്റിറ്റി കാർഡുകളും , സംഘo ഉപയോഗിച്ച ജീപ്പും പോലീസ് കണ്ടെത്തു. സംഭവം നടന്ന സമയം തന്നെ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് .ഐ.പി.എസിന് പ്രതികളെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിൽ ആണ് പ്രതികൾ പിടിയിലായത്.