തൃശൂരില്‍ മയക്കുമരുന്നുമായി ഡോക്ടർ പിടിയിൽ

Crime Keralam News

തൃശൂർ : തൃശൂരില്‍ മെഡിക്കല്‍ കോളേജ് ഹൗസ് സർജന്റെ പക്കല്‍ നിന്നും മയക്കുമരുന്ന് പിടികൂടി. അത്യപകടകരമായ എംഡിഎംഎ മയക്കുമരുന്നുമായാണ് കോഴിക്കോട് സ്വദേശിയായ യുവ ഡോക്ടര്‍ അക്വില്‍ മുഹമ്മദ് ഹുസൈന്‍ പൊലീസിന്റെ പിടിയിലായത്. 2.4 ഗ്രാം എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. മെഡിക്കല്‍ കോളജിലെ 15ഓളം ഡോക്ടര്‍മാര്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് പിടിയിലായ സര്‍ജന്‍ പൊലീസിന് മൊഴി നല്‍കി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നു .