കുവൈത്തിൽ വരുന്ന വാക്സിനെടുത്ത യാത്രക്കാര്‍ക്ക് ഹോം ക്വാറന്റീന്‍ ഇളവ്

Health International News

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്ന വാക്സിനെടുത്ത യാത്രക്കാര്‍ക്ക് ഹോം ക്വാറന്റീന്‍ നിബന്ധനയില്‍ ഇളവ്. രാജ്യത്ത് എത്തിയ ശേഷം നടത്തുന്ന പി.സി.ആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവ് ആണെങ്കില്‍ ഹോം ക്വാറന്റീന്‍ അവസാനിപ്പിക്കാം. ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തെ കൊവിഡ് പ്രതിരോധത്തിനായുള്ള മന്ത്രിതല സമിതിയുടെ തലവനുമായ ശൈഖ് ഹമദ് ജാബില്‍ അല്‍ അലി അല്‍ സബാഹാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്‍ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ എടുത്തത്.