മലപ്പുറത്തും കോഡൂരുംഎന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന;നാലുസ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. രണ്ടുപേര്‍ക്കെതിരെ കേസ്

Local News

മലപ്പുറം: ജില്ലാ എല്‍.എസ്.ജി.ഡി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മലപ്പുറം നഗരത്തിലും കോഡൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലും നടത്തിയ പരിശോധനയില്‍ നാല് സ്ഥാപനങ്ങളില്‍ നിന്നും. നിരോധിക്കപ്പെട്ടതും ഒറ്റത്തവണ ഉപയോഗത്തിനുള്ളതു മായ പ്ലാസ്റ്റിക് കാരിബാഗുകള്‍ , ഡിസ്‌പോസിബിള്‍ കപ്പുകള്‍ തെര്‍മോകോള്‍ പ്ലേറ്റുകള്‍ ,പ്ലാസ്റ്റിക് സ്പൂണുകള്‍ എന്നിവ പിടിച്ചെടുക്കുകയും സ്ഥാപന ഉടമകള്‍ക്ക് 10,000/ രൂപ പിഴ ചുമത്തുകയും ചെയ്തു.

വടക്കേമണ്ണ നൂറാടിയിലെ മല്ലിക പ്ലക്‌സ് എന്ന സിനിമ ശാലയിലും മലപ്പുറം നഗരത്തിലുള്ള നാഷണല്‍ ഗ്ലാസ് ആന്‍ഡ് പ്ലൈവുഡ് എന്ന സ്ഥാപനത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മലപ്പുറം പോലീസിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥാപന ഉടമക്കും തീയറ്റര്‍ മാനേജര്‍ക്കും എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു.

നൂറാടി റോസ് ലോഞ്ച് ആഡിറ്റോറിയത്തില്‍ 300 മില്ലി ലിറ്റര്‍ പ്ലാസ്റ്റിക് കുപ്പിയില്‍ കുടിവെളളം വിതരണം ചെയ്തതിന് ഉടമക്ക് എതിരെ 10,000/ രൂപ പിഴ ചുമത്തി . 500 മില്ലീ ലിറ്ററില്‍ കുറഞ്ഞ അളവില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം ഉപയോഗിക്കരുത് എന്ന നിയമം ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. പരിശോധനക്ക് എന്‍ഫോഴ്‌സ്‌മെന്റ് ടിം ലീഡര്‍ ആര്‍ .രാജേഷ് , മലപ്പുറം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി .മുകുന്ദന്‍ ,’ കോഡൂര്‍ ‘ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി ആര്‍ ബിന്ദു , കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫിഖ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മലപ്പുറം ജില്ലാ എല്‍ എസ് ജി ഡി ജോയിന്റ് ‘ഡയറക്ടര്‍ ‘ശ്രീമതി പ്രീതി മേനോന്‍ അറിയിച്ചു