ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; വെയ്റ്റ് ലിഫ്റ്റിങ്ങിൽ ജയവുമായി മീരാഭായ് ചാനു

India News Sports

2020 ടോക്യോ ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡല്‍ നേടി മീരാഭായ് ചാനു. വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ 49 കിലോ വിഭാഗത്തില്‍ വെള്ളിനേടിയാണ് ഈ അഭിമാന നേട്ടം മീരാഭായ് കൈവരിച്ചത്.

കര്‍ണ്ണം മല്ലേശ്വരിക്ക് ശേഷം വെയ്റ്റ് ലിഫ്റ്റിങ്ങിൽ ഇന്ത്യയിലേക്കൊരു ഒരു ഒളിംപിക് മെഡല്‍ എന്ന സ്വപ്നവുമായാണ് ഈ ഒളിംപിക്സിൽ എത്തിയത്. മത്സരശേഷം 202 കിലോ ഭാരമുയർത്തി വെള്ളിമെഡൽ നേടാൻ മണിപ്പൂരി താരത്തിനായി.

ഈ ഇനത്തിൽ 21 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയ്‌ക്കൊരു മെഡൽ കിട്ടുന്നത്. 2000 ത്തിൽ കര്‍ണ്ണം മല്ലേശ്വരിക്ക് ലഭിച്ച വെങ്കലം മാത്രമേ ഇതിനു മുൻപ് ഇന്ത്യയ്ക്ക് വെയ്റ്റ് ലിഫ്റ്റിങ്ങിൽ ജയമായി ഉണ്ടാടിയിരുന്നുള്ളു.

ലോക റാങ്കിങ്ങിലെ മൂന്നാം സ്ഥാനം ക്ലീന്‍ ആന്റ് ജര്‍ക്കിലെ ലോക റെക്കോര്‍ഡ്, സ്നാച്ചിലും ക്ലീന്‍ ആന്റ് ജെര്‍ക്കിലുമായി 200 കിലോ മാര്‍ക്ക് മറികടന്ന ഇന്ത്യന്‍ വനിത എന്ന റെക്കോര്‍ഡുകളും മീരാഭായ്ക്ക് സ്വന്തമാണ്.