കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണവുമായിയുവതി പോലീസ് പിടിയില്‍.

Crime Keralam Local News

മലപ്പുറം: കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണവുമായി യുവതി പോലീസ് പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണവുമായി യുവതി പോലീസ് പിടിയില്‍. ജിദ്ദയില്‍ നിന്നും സ്‌പൈസ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കുന്നമംഗലം സ്വദേശി ഷബ്‌നയില്‍ നിന്നുമാണ് പോലീസ് സ്വര്‍ണ മിശ്രിതം പിടികൂടിയത്. 1884 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ മിശ്രിതമാണ് എയര്‍പോര്‍ട്ടിന് പുറത്തുവച്ച് യുവതിയില്‍ നിന്ന് പിടികൂടിയത്. വസ്ത്രത്തിനുള്ളില്‍ സ്വര്‍ണ മിശ്രിതം പായ്ക്ക് ചെയ്ത് ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണ മിശ്രിതത്തിന് 1.17 കോടി രൂപ വില വരും. ജിദ്ദയില്‍ നിന്നും സ്‌പൈസ് വിമാനത്തിലാണ് യുവതി കരിപ്പൂരില്‍ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 7.15 മണിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു.മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ മണിക്കൂറുകളോളം പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും യുവതി എല്ലാം നിഷേധിച്ചു.
താന്‍ ഗോള്‍ഡ് ക്യാരിയറാണെന്നോ തന്റെ പക്കല്‍ സ്വര്‍ണമുണ്ടെന്നോ സമ്മതിക്കാന്‍ യുവതി തയ്യാറായില്ല. തുടര്‍ന്ന് ലഗേജ് ബോക്‌സുകള്‍ തുറന്ന് വിശദമായി പരിശോധിച്ചു. യുവതിയുടെ ദേഹം പരിശോധിച്ചിട്ടും സ്വര്‍ണം കണ്ടെത്താനായില്ല. യുവതി സഞ്ചരിച്ച വാഹനം പരിശോധിച്ചപ്പോഴാണ് കാറിന്റെ ഡോര്‍ പോക്കറ്റില്‍ നിന്നും സ്വര്‍ണ മിശ്രിതമടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയത്.
പാക്കറ്റിന് 1884 ഗ്രാം ഭാരമുണ്ടായിരുന്നു. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണം എയര്‍പോര്‍ട്ടിനകത്ത് വെച്ച് തന്റെ ഹാന്‍ഡ് ബാഗിനകത്തേക്ക് യുവതി മാറ്റിയിരുന്നു. പോലീസ് സമീപിച്ചപ്പോഴാണ് ബാഗില്‍ നിന്നും കാറിലെ ഡോര്‍ പോക്കറ്റിലേക്ക് മാറ്റിയത്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു.