ഹയർ സെക്കണ്ടറി ബാച്ച് പുന:സംഘടന കമ്മീഷൻ തെളിവെടുപ്പ് മലപ്പുറത്തെ ഒഴിവാക്കിയത് നീതീകരിക്കാനാവില്ല : കേരള മുസ്ലിം ജമാഅത്ത്.

Keralam News

മലപ്പുറം: സംസ്ഥാനത്തെ ഹയർ സെക്കണ്ടറി ബാച്ച് പുന:സംഘടയെക്കുറിച്ച് പഠിക്കാൻ സർക്കാൻ നിയമിച്ച പ്രൊഫ.വി. കാർത്തികേയൻ കമ്മിറ്റി മലപ്പുറത്ത് തെളിവെടുപ്പ് നടത്താത്‌ നീതീ കരിക്കാനാവാത്തതാണെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല കമ്മിറ്റി . സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹയർ സെക്കണ്ടറി പ്രവേശനത്തിന് സീറ്റ് ലഭിക്കാതെ കുട്ടികൾ കഷ്ടപ്പെടുന്നത് മലപ്പുറം ജില്ലയിലായിരിക്കെ തെളിവെടുപ്പിന് പോലും കമ്മിറ്റി ജില്ലയിലെത്താത് ഏറെ പ്രതിഷേധാർഹമാണ്. അടിയന്തിരമായി കമ്മിറ്റി സിറ്റിംഗ് മലപ്പുറത്ത് നടത്താൻ സംവിധാനമുണ്ടാക്കണമെന്നും ജില്ലയിലെ സീറ്റ് കുറവിന്റെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു. സി.കെ.യു മൗലവി, കെ.കെ എസ് തങ്ങൾ, പി.എസ് കെ ദാരിമി, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, അലവിക്കുട്ടി ഫൈസി, ബശീർ പടിക്കൽ, മുഹമ്മദ് പറവൂർ,കെ.പി. ജമാൽ , എ.അലിയാർ, ബശീർ ചെല്ലക്കൊടി സംബന്ധിച്ചു.