കൊല്ലത്ത് വീട്ടില്‍ കയറി ദമ്പതികളെ ആക്രമിച്ച പ്രതി പിടിയില്‍

Crime Local News

കൊല്ലം: വീട്ടിലെത്തി ദമ്പതികളെ ആക്രമിക്കുകയും പൊലീസ് ജീപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്തയാള്‍ പിടിയില്‍. വടക്കേവിള മുള്ളുവിള വാറുതുണ്ടില്‍ വീട്ടില്‍ ബൈജുവാണ് (46) അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വെളുപ്പിന് കൊച്ചു കൂനമ്പായിക്കുളം കുഞ്ഞാ​റ്റ വീട്ടില്‍ ശ്രീകാന്തിനേയും ഭാര്യ ഹില്‍ഡയേയും ഇയാള്‍ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. വീടിന്റെ വാതില്‍ വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ച പ്രതി ലൈ​റ്റുകളും ജനല്‍ ഗ്ലാസുകളും അടിച്ച്‌ തകര്‍ക്കുകയും ചെയ്തു. മതില്‍ ചാടിക്കടന്ന ഇയാളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്തില്‍ പ്രകോപിതനായാണ് അക്രമം നടത്തിയത്.

ഇവരുടെ നിലവിളി കേട്ട് സമീപവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു . ഇരവിപുരം, കണ്‍ട്രോള്‍ റൂം സംഘങ്ങളെത്തി ഇയാളെ പിടികൂടി ജീപ്പില്‍ കയറ്റിയെങ്കിലും കുതറിമാറി പുറത്തിറങ്ങിയ ഇയാള്‍ ഇരവിപുരം സ്റ്റേഷനിലെ ജീപ്പിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.